ഏഷ്യാ കപ്പ് സൂപ്പർ ഫോർ: ശ്രീലങ്കയെ തകർത്ത് ബംഗ്ലാദേശിന് ആവേശകരമായ ജയം

ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിന് അട്ടിമറി തുടക്കം. കരുത്തരായ ശ്രീലങ്കയെ ബംഗ്ലാദേശ് വീഴ്ത്തി. ഒരു പന്ത് ശേഷിക്കേ നാല് വിക്കറ്റ് വിജയമാണ് ബംഗ്ലാദേശ് നേടിയെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 19.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി ജയത്തിലെത്തി.

ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയോട് നേരിട്ട തോൽവിയുടെ കണക്ക് തീര്‍ത്താണ് ബംഗ്ലാദേശ് ഈ വിജയം കരസ്ഥമാക്കിയത്. അവസാന ഓവറില്‍ 5 റണ്‍സ് വേണ്ടിവന്നപ്പോള്‍, ജാകര്‍ അലി ആദ്യ പന്തില്‍ ഫോര്‍ നേടി സ്കോര്‍ ഒപ്പമെത്തിച്ചു. എന്നാല്‍ തുടര്‍ന്ന മൂന്ന് പന്തുകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും, നസും അഹമ്മദ് അഞ്ചാം പന്തില്‍ സിംഗിളെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ഓപ്പണര്‍ സയ്ഫ് ഹസന്‍ (61 റണ്‍സ്, 45 പന്ത്, 4 സിക്‌സും 2 ഫോറും), തൗഹിദ് ഹൃദോയ് (58 റണ്‍സ്, 37 പന്ത്, 2 സിക്‌സും 4 ഫോറും) എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ ബംഗ്ലാദേശിന്റെ വിജയത്തിന്റെ അടിസ്ഥാനംയായി. ക്യാപ്റ്റന്‍ ലിറ്റന്‍ ദാസ് 16 പന്തില്‍ 23 റണ്‍സ് നേടി നിർണായക പങ്ക് വഹിച്ചു.

ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരങ്ക മികച്ച ബൗളിങാണ് കാഴ്ചവച്ചത് (4 ഓവര്‍, 22 റണ്‍സ്, 2 വിക്കറ്റ്). ദസുന്‍ ഷനകയും 2 വിക്കറ്റെടുത്തു. നുവാന്‍ തുഷാര, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

malayalampulse

malayalampulse