ഓണത്തിന് റെക്കോർഡ് ബോണസ്; ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ഓണം ബോണസ്. സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയാണ് നൽകുന്നത്. എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

യോഗത്തിൽ ബെവ്കോയിലെ എല്ലാ യൂണിയനുകളും പങ്കെടുത്തു. കടകളിലും ഹെഡ്‌ക്വാർട്ടേഴ്സിലുമുള്ള ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6,000 രൂപ ബോണസ് നൽകും. കഴിഞ്ഞ വർഷം ഇവർക്ക് 5,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലെയും വെയർഹൗസുകളിലെയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് അനുവദിക്കും.

കഴിഞ്ഞവർഷം ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 95,000 രൂപ ബോണസായിരുന്നു. അതിന് മുമ്പത്തെ വർഷം 90,000 രൂപയായിരുന്നു.

malayalampulse

malayalampulse