പാക് വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി

കാബൂള്‍: പാകിസ്ഥാന്റെ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍…

റഷ്യൻ എണ്ണ ഇടപാട് അവസാനിപ്പിക്കും: മോദി ഉറപ്പ് നൽകിയതായി ട്രംപ്; ഇന്ത്യ പ്രതികരിച്ചിട്ടില്ല

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുടെ മേൽ സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നതിന്റെ നിർണ്ണായക ചുവടുവെപ്പാണിതെന്നാണ് ട്രംപിന്റെ…

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്; നടുങ്ങിപ്പോയെന്ന് മാർപാപ്പ

വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്. വിശുദ്ധ കുർബാനയ്ക്കായി എത്തിയ വിശ്വാസികൾ മുന്നിൽ കണ്ട് നടുങ്ങിപ്പോയി. അൾത്താരയിലേക്ക് കയറിയ…

പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പിഴവ്; പരാതിക്കാരന് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

അബുദാബി: പല്ല് മാറ്റിവെക്കൽ (ദന്തൽ ഇംപ്ലാന്റ്) ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിന് നഷ്ടപരിഹാരമായി ദന്തഡോക്ടറും ക്ലിനിക്കും ഒരുലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം രൂപ) പിഴ അടയ്ക്കണമെന്ന് കോടതി…

സമാധാന നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്; ട്രംപിന് നിരാശ

വെനിസ്വേലയിലെ ജനാധിപത്യ പോരാട്ടത്തിന്റെ പ്രതീകയായ മരിയ കൊറീന മചാഡോക്ക് 2025-ലെ സമാധാന നൊബേല്‍. സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തമായ മാറ്റത്തിനായുള്ള അവരുടെ പോരാട്ടം നൊബേല്‍ കമ്മിറ്റിയുടെ അംഗീകാരം നേടി. “സമാധാനത്തിനുള്ള നൊബേല്‍ തനിക്കാണ് അര്‍ഹത” എന്ന ട്രംപിന്റെ ആവര്‍ത്തിച്ച അവകാശവാദത്തിന് മറുപടിയായിത്തീര്‍ന്ന പ്രഖ്യാപനം.

സമാധാന നൊബേലിന് ലോകം ഉറ്റുനോക്കുമ്പോൾ? സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കായ്ക്ക്

ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ആരായിരിക്കുമെന്ന് ലോകം ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഡോണൾഡ് ട്രംപ് പുരസ്കാരത്തിന് അർഹനാണെന്ന് അനുയായികൾ ആവർത്തിച്ചെങ്കിലും, വിലയിരുത്തലുകൾ അനുകൂലമല്ലെന്ന് സൂചന.

അതേസമയം, 2025 ലെ സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്കാണ് ലഭിച്ചത്. മനുഷ്യാവസ്ഥയുടെ ദുരന്തങ്ങളെ ഗൗരവത്തോടെ ചിത്രീകരിച്ച എഴുത്തുകാരനായ ലാസ്ലോ, ദി മെലങ്കളി ഓഫ് റെസിസ്റ്റൻസ്, വാർ ആൻഡ് വാർ തുടങ്ങിയ കൃതികളിലൂടെ ആധുനിക യൂറോപ്യൻ സാഹിത്യത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.

കുവൈത്തിലെ തൊഴിലുടമകൾക്ക് ആശ്വാസം; സാമ്പത്തിക ഗ്യാരന്റി ഇനി വേണ്ട

കുവൈത്ത് സ്വകാര്യ മേഖലയിൽ തൊഴിൽ നിയമനത്തിന് വലിയ ഇളവുകൾ നൽകി. വിവിധ സേവന മേഖലകളിൽ നിയമനം നടത്താനായുള്ള സാമ്പത്തിക ഗ്യാരന്റികൾ റദ്ദാക്കി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ ഉത്തരവനുസരിച്ച്, ക്ലീനിംഗ്, സെക്യൂരിറ്റി, ഹാൻഡിലിംഗ് മേഖലകളിലെ നിയമനത്തിനായി ഇനി ഗ്യാരന്റി ആവശ്യമില്ല. തൊഴിലുടമകൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്ന നീക്കമാണിത്. പുതിയ തീരുമാനം രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും.

ട്രംപിന്റെ കണ്ണുരുട്ടലിന് പുല്ലുവില; റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഒഴുക്ക് തുടരുന്നു

മുംബൈ ∙ അമേരിക്കയുടെ കടുത്ത മുന്നറിയിപ്പുകളും പിഴത്തീരുവകളും അവഗണിച്ച് ഇന്ത്യ റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി തുടർക്കഥയാക്കുകയാണ്. 2025 സെപ്റ്റംബറിലും റഷ്യയാണ് ഇന്ത്യയുടെ പ്രധാന എണ്ണവിതരണകേന്ദ്രം, ഓഗസ്റ്റിനേക്കാൾ…