ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം തകർന്നടിയാൻ പ്രധാനമായും കാരണമായത് തന്ത്രപരമായ പിഴവുകൾ, സഖ്യത്തിനകത്തെ കല്ലുകടി, കൂടാതെ എൻഡിഎ പ്രചാരണത്തിന്റെ ഭാഗമായ ‘ജംഗിൾരാജ്’ ക്യാമ്പെയിൻ ശക്തി നേടി എന്നതാണ്.
ആർജെഡിക്ക് വൻ തിരിച്ചടി
2020-ൽ 75 സീറ്റുകൾ നേടി മഹാസഖ്യത്തിന് ശക്തി നൽകിയ ആർജെഡിക്കും തേജസ്വി യാദവിനും ഇത്തവണ അതിന്റെ സമീപത്തേക്കുപോലും എത്താനായില്ല.
2025-ൽ ആർജെഡിക്ക് 25 സീറ്റുകൾ മാത്രമായി. എന്നിരുന്നാലും 23% വോട്ടുവിഹിതം നിലനിർത്തിയത് ഒരു ചെറിയ ആശ്വാസമായി.
ബിജെപിക്ക് 20.8%
ജെഡിയുവിന് 19.2% വോട്ടുവിഹിതം ലഭിച്ചു.
സഖ്യത്തിനകത്തെ സൗഹൃദമത്സരം തിരിച്ചടിയായി
മഹാസഖ്യത്തിലുളള കക്ഷികൾ 11 സീറ്റുകളിൽ പരസ്പരം ഏറ്റുമുട്ടി;
ഇതിൽ 9 സീറ്റും എൻഡിഎ പിടിച്ചെടുത്തു.
5 മണ്ഡലങ്ങളിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ ഏറ്റുമുട്ടി 4 മണ്ഡലങ്ങളിൽ കോൺഗ്രസും സിപിഐയും തമ്മിൽ പൊരുതി
കോൺഗ്രസിന്റെ പരമ്പരാഗത കോട്ടയായ കഹൽഗാം ആർജെഡിയുടെ മത്സരത്തിലൂടെ വോട്ടുതെറ്റി എൻഡിഎയ്ക്ക് അനുകൂലമായി.
മഹാസഖ്യത്തെ ഉറച്ച് നിർത്തിയിരുന്ന ബച്ച്വാരയും നഷ്ടമായി.
സീമാഞ്ചലിൽ അടിതെറ്റി – വോട്ട് കൊഴിഞ്ഞൊഴുകി
ആർജെഡിയുടെ പരമ്പരാഗത മുസ്ലിം-യാദവ സമവാക്യം സീമാഞ്ചലിൽ തകർന്നടിഞ്ഞു.
മേഖലയിൽ SIER വഴി 7.7% വോട്ടർമാരെ നീക്കം ചെയ്തതും പ്രശ്നങ്ങൾ സൃഷ്ടിച്ചു.
അസദുദ്ദീൻ ഒവൈസിയുടെ മജ്‌ലിസ് പാർട്ടി മത്സരിച്ച 25 മണ്ഡലങ്ങളിൽ 5 സീറ്റുകൾ നേടി — മുസ്ലിം വോട്ടുകളുടെ പിളർത്തലിൽ നിർണായകമായി.
കരീബായി 24 സീറ്റുകളുള്ള മേഖലയിൽ:
16 സീറ്റുകൾ എൻഡിഎ 3 സീറ്റുകൾ ആർജെഡി-കോൺഗ്രസ് ചേർന്ന് 5 സീറ്റുകൾ AIMIM
2020-ലെ AIMIM വിജയിച്ച 5 പേരിൽ 4 പേർ പിന്നീട് ആർജെഡിയിൽ ചേർന്നിരുന്നെങ്കിലും ഈവണ അതിന്റെ യാതൊരു നേട്ടവും സഖ്യത്തിന് ലഭിച്ചില്ല.
മുസ്ലിം വോട്ടുബാങ്കിന്റെ വലിയ മാറ്റം
ബിഹാറിലെ 2.31 കോടി മുസ്ലിംകൾ
അവരിൽ 28.3% സീമാഞ്ചലിൽ.
മഹാസഖ്യത്തെ ഏറെ ആശങ്കയിൽ ആഴ്ത്തിയത് —
AIMIM പ്രചാരണത്തിൽ ഉയർത്തിയ ആരോപണം:
“തേജസ്വി ഉപമുഖ്യമന്ത്രിയായിരിക്കെ ഒരു മദ്രസ കത്തിച്ച സംഭവത്തിൽ പോലും സന്ദർശിക്കാൻ തയ്യാറായില്ല.”
ഇത്തരം പ്രചാരണങ്ങൾ മുസ്ലിം വോട്ടറുകളിൽ വലിയ സ്വാധീനം ചെലുത്തി.
