കോഴിക്കോട്: മന്ത്രിമാരെയും എംഎൽഎമാരെയും ലക്ഷ്യംവച്ച് സമസ്‌ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന വിവാദമാകുന്നു. “പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യമാരെ കൂടാതെ വൈഫ് ഇൻചാർജ് ഭാര്യമാരുണ്ട്” എന്നാണ് അദ്ദേഹം പരിഹാസപരമായി പറഞ്ഞത്.
മടവൂരിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിലാണ് അറബിക് സർവകലാശാലാ ചാൻസിലറായ ബഹാവുദ്ദീൻ നദ്‌വി പ്രസംഗിച്ചത്. ബഹുഭാര്യാത്വത്തെ എതിർക്കുന്നവരാണ് പൊതുസമൂഹത്തിൽ ‘മാന്യന്മാർ’ ആയി നടക്കുന്നതെന്നും, എന്നാൽ അവരുടെ സ്വകാര്യജീവിതം അങ്ങനെല്ലെന്നുമാണ് അദ്ദേഹം ആരോപിച്ചത്.
“ഇവർക്കൊക്കെ ഒരു ഭാര്യയായിരിക്കും. പക്ഷേ, വൈഫ് ഇൻചാർജുകളായി വേറെയും ആളുണ്ടാകും. അങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ല,” – ബഹാവുദ്ദീൻ നദ്‌വി.
പ്രായപൂർത്തിയാകുന്നതിന് മുൻപുള്ള വിവാഹങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അമ്മ 11-ാം വയസിൽ വിവാഹിതയായിരുന്നുവെന്നും, മുസ്ലിം വിഭാഗങ്ങൾക്കിടയിൽ 18 വയസിനു മുൻപ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഖിലേന്ത്യാ തലത്തിൽ മുസ്ലിം സംഘടനകൾ പെൺകുട്ടികളുടെ വിവാഹ പ്രായം 18 ആയി നിശ്ചയിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച് നിയമപരിഷ്‌കരണ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ബഹാവുദ്ദീൻ നദ്‌വി കൂട്ടിച്ചേർത്തു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർക്കിടയിൽ പ്രസ്താവന ചിരിയും വിമർശനവും ഒരുപോലെ സൃഷ്ടിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
