ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ? വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി!

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വോട്ട് കൊള്ളയെക്കുറിച്ച് പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ. പോൾ ചെയ്ത വോട്ടുകളിൽ എട്ടിലൊന്ന് (25 ലക്ഷം) വ്യാജമാണെന്ന് ആരോപണം. 💥 ബ്രസീലിയൻ മോഡലിന്‍റെതടക്കം വ്യാജ ചിത്രങ്ങളും മേൽവിലാസങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ്. ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തതിന്‍റെയും, വ്യാജ വോട്ടർ ഐഡി ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്‍റെയും തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടു. 500 വോട്ടുകൾ വരെ ഒരേ വീട്ടിൽ ഉള്ളതായി ബിജെപി വ്യാജ രേഖ ചമച്ചുവെന്നും 3.5 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപണം. പൂർണ്ണ വിവരങ്ങൾ അറിയുക!