പത്മകുമാർ അറസ്റ്റിൽ: തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന നിലപാട് നേരത്തെ പറഞ്ഞത് — എം.വി. ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിന്റെ അറസ്റ്റിനെതിരെ സിപിഐഎം പ്രതിരോധത്തിലാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അയ്യപ്പന്റെ സ്വർണം തിരിച്ച് പിടിക്കുമെന്നും സർക്കാർ മാതൃകാപരമായ നിലപാടെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.