സി.പി.എം ആശയപരമായി തോറ്റു; കേന്ദ്ര സർക്കാരിന്റെ കാലിൽ വീണു പ്രണമിച്ചു – പി.കെ. കുഞ്ഞാലിക്കുട്ടി

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് സിപിഎമ്മിന്റെ ആശയപരമായ തോൽവിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി.

വമ്പൻ ബഡായി പറഞ്ഞ ശേഷം സി പി എം കേന്ദ്ര സർക്കാരിന്റെ കാലിൽ വീണ് പ്രണമിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. സിപിഐയും മറ്റ് ഇടത്മുന്നണി ഘടകകക്ഷികളും അവസാനം അടിയറവ് പറയുമോ എന്നതാണ് ഇനി കാണാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിയും എം.കെ. സ്റ്റാലിനും കാട്ടിയ ധൈര്യം സിപിഎമ്മിനുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

malayalampulse

malayalampulse