ജിഎസ്ടിയിൽ വൻ ഇടിവ്; സാധാരണക്കാർക്ക് ആശ്വാസം

ന്യൂഡൽഹി: രാജ്യത്തെ ജി എസ് ടിയിൽ സമഗ്രമായ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ തയ്യാറായതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസം ലഭിക്കാൻ പോകുന്നു. ജി എസ് ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച മാറ്റങ്ങൾ പ്രകാരം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം നികുതിയിൽ വൻ ഇളവാണ് ലഭിക്കുന്നത്.

പാലിനും ജീവൻ രക്ഷ മരുന്നുകൾക്കുമടക്കം വലിയ നികുതിയിളവാണ് പ്രഖ്യാപിച്ചത്. 33 ജീവൻ രക്ഷാ മരുന്നുകൾക്ക് ജി എസ് ടി ഒഴിവാക്കി. വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്കും ഇനി ജി എസ് ടി ബാധകമല്ല.

അതേസമയം, സിഗരറ്റ്, പാൻമസാല ഉൽപ്പന്നങ്ങൾ, ആഡംബര സാധനങ്ങൾ എന്നിവയ്ക്ക് വില കൂടും. മോട്ടോർ സൈക്കിളുകളും ചെറിയ കാറുകളും കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തും. നിർമ്മാണ മേഖലക്കും ആശ്വാസം; സിമന്റ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും.

പുതിയ നികുതി ഘടന സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

എന്നാൽ, വരുമാന നഷ്ടം ഉണ്ടാകുമെന്ന കാരണത്താൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

malayalampulse

malayalampulse