ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കുള്ള “ഡബിൾ ഡോസ്” ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഠായിക്ക് 21% നികുതി ചുമത്തിയത് കോൺഗ്രസാണെന്നും പുതിയ പരിഷ്കാരങ്ങൾ സാധാരണക്കാർക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കുള്ള “ഡബിൾ ഡോസ്” ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേശീയ പുരസ്കാരം നേടിയ അധ്യാപകരുമായുള്ള സംവാദത്തിനിടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം പുതിയ ജിഎസ്ടി പരിഷ്കാരങ്ങളെ പ്രശംസിച്ചത്.
മിഠായിക്ക് 21 ശതമാനം നികുതി ചുമത്തിയത് കോൺഗ്രസ് സർക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, ഇപ്പോഴത്തെ പരിഷ്കാരങ്ങൾ സാധാരണക്കാർക്കും സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്ന് വ്യക്തമാക്കി.
“ദരിദ്രരും മധ്യവർഗ്ഗവും, മധ്യവർഗ്ഗ സ്ത്രീകളും, വിദ്യാർത്ഥികളും, കർഷകരും, യുവാക്കളും — എല്ലാർക്കും ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ജനങ്ങൾക്ക് പണം ലാഭിക്കാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടാനും ഇതിലൂടെ കഴിയും,” – മോദി.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ ഒന്നാണ് ജിഎസ്ടി. പുതിയ മാറ്റങ്ങൾ മൂലം ഇരട്ട വളർച്ച കൈവരിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
