കല്‍പ്പറ്റ: മാധ്യമപ്രവർത്തകരുടെ ക്രിക്കറ്റ് പോരിന് ഊർജം പകരാൻ വയനാടിൻ്റെ എം പി പ്രിയങ്ക ഗാന്ധി എത്തിയതോടെ ആവേശം വാനോളം. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന അദാനി ടിവാന്‍ഡ്രം റോയല്‍സ് ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് (ജെ.സി.എല്‍ 2025) മൂന്നാം സീസൺ പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ടിലിറങ്ങി താരങ്ങളെ പരിചയപ്പെട്ട എംപി ടൂർണമെൻ്റിന് ആശംസ അറിയിച്ചു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണി, ടി സിദ്ദിഖ് എംഎൽഎ, ഐസി ബാലകൃഷ്ണൻ എം എൽ എ , കെ സി എൽ ചെയർമാൻ നാസർ മച്ചാൻ , കെ യു ഡബ്ല്യു ജെ പ്രസിഡൻ്റ് കെ പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ട്രഷറർ മധുസൂതനൻ കർത്ത, ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ വി അജയകുമാർ, വയനാട് പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് കെ എസ് മുസ്തഫ, സെക്രട്ടറി ജോമോൻ ജോസഫ്, സ്പോർട്സ് കൺവീനർ ജോയ് നായർ, എന്നിവർ സംബന്ധിച്ചു.
12 ജില്ലാ ടീമുകൾ ഉൾപ്പടെ 13ടീമുകൾ 3 ദിവസത്തെ മൽസരത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ന് ക്വാർട്ടർ, സെമി , ഫൈനൽ മത്സരങ്ങൾ നടക്കും.. ക്വാർട്ടറിൽ തിരുവനന്തപുരം കേസരിയെയും എറണാകുളം ഇടുക്കിയെയും പാലക്കാട് കണ്ണൂരിനെയും കോഴിക്കോട് കോട്ടയത്തെയും നേരിടും. വയനാട് മീനങ്ങാടി കൃഷ്ണഗിരി സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.
