ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി 52-കാരന്‍ മരിച്ചു; സംഭവം കാസര്‍കോട്ടെ തട്ടുകടയില്‍

കാസര്‍കോട്ടെ ബദിയഡുക്കയില്‍ ഞെട്ടിക്കുന്ന സംഭവം. ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 52-കാരന്‍ മരിച്ചു. തട്ടുകടയിലാണ് അപകടം നടന്നത്.

ബദിയഡുക്ക (കാസര്‍കോട്): ഭക്ഷണം കഴിക്കുന്നതിനിടെ ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി തൊഴിലാളി മരിച്ചു. ചുള്ളിക്കാന സ്വദേശിയും ബാറഡുക്കയില്‍ താമസക്കാരനുമായ വിശാന്തി ഡിസൂസ (52) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള തട്ടുകടയിലാണ് സംഭവം നടന്നത്. ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയും ചെയ്തു.

ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബേള കട്ടത്തങ്ങാടിയിലെ ഒരു വെല്‍ഡിങ് സ്ഥാപനത്തിലെ തൊഴിലാളിയാണ് വിശാന്തി.

കുടുംബം:

അച്ഛന്‍: പരേതനായ പൊക്കറായില്‍ ഡിസൂസ അമ്മ: ലില്ലി ഡിസൂസ വിവാഹിതനല്ല

ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാരമ്പാടി സെയ്ന്റ് ജോണ്‍ ഡിബ്രിട്ടോ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

malayalampulse

malayalampulse