ചുള്ളൻ ലുക്കിൽ മമ്മൂട്ടി; എട്ട് മാസത്തിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തി മെഗാസ്റ്റാർ #Mammootty

മാസങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കൊച്ചിയിൽ തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന മമ്മൂട്ടിയെ കാണാൻ ആരാധകർ നിരന്തരം എത്തിയിരുന്നു.

മഹേഷ് നാരായണന്റെ ‘പാട്രിയറ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി യു.കെ.യിലായിരുന്ന മമ്മൂട്ടി, ചെന്നൈ വഴിയാണ് കൊച്ചിയിലെത്തിയത്. പുതിയ ലാൻഡ് ക്രൂയിസർ എസ്‌യുവി ഡ്രൈവ് ചെയ്താണ് താരം വീട്ടിലേക്ക് മടങ്ങിയത്.

മമ്മൂട്ടിയുടെ ഭാര്യ, നിർമാതാവ് ആന്റോ ജോസഫ്, അൻവർ സാദത്ത് എം.എൽ.എ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം കേരളം വിട്ടത്. ചികിത്സയ്ക്കും പുതിയ ചിത്രത്തിനുമായിരുന്നു നീണ്ട ഇടവേള. ഇപ്പോൾ പൂർണ്ണാരോഗ്യത്തോടെ മമ്മൂക്ക തിരികെ!

malayalampulse

malayalampulse