മലപ്പുറം: പറപ്പൂർ പഞ്ചായത്തിൽ എൽഡിഎഫിനകത്ത് തുറന്ന ഭിന്നത. സിപിഎം സ്ഥാനാർഥിക്കെതിരെ സിപിഐ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചു.
ഏഴാം വാർഡ് കല്ലക്കയം പ്രദേശത്താണ് മുന്നണിക്കുള്ളിലെ പ്രശ്നം രൂക്ഷമായത്. ഇവിടെ സിപിഎം സ്ഥാനാർഥിയായി എ.എം. ദിവ്യയെ പ്രഖ്യാപിച്ചിരുന്നു. മുന്നണി മര്യാദ ലംഘിച്ച് സീറ്റ് ഏകപക്ഷീയമായി നിശ്ചയിച്ചുവെന്നാരോപിച്ച സിപിഐ, ദിവ്യയ്‌ക്കെതിരെ തൂമ്പത്ത് മുനീറ റിഷ്വാനെ സ്ഥാനാർഥിയാക്കി മത്സര രംഗത്ത് ഇറങ്ങി.
ഇപ്പോൾ ഇരുകക്ഷികളും സമാന്തര പ്രചാരണം നടത്തുന്ന സാഹചര്യം എൽഡിഎഫിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
