തമിഴ്‌നാട്ടിൽ ബിഎൽഒ ജീവനൊടുക്കി; അമിത ജോലിഭാരമെന്ന് കുടുംബത്തിന്റെ ആരോപണം

ചെന്നൈ ∙ വോട്ടർപട്ടിക പരിഷ്കരണ ജോലിയുടെ അമിതഭാരവും മേലുദ്യോഗസ്ഥരുടെയും പ്രാദേശിക ഭരണകക്ഷി നേതാക്കളുടെയും സമ്മർദവുമാണ് ജീവനൊടുക്കാൻ കാരണമായതെന്ന് ആരോപണം. കള്ളക്കുറിച്ചി മണ്ഡലത്തിലെ ശിവണാർതാങ്കളിൽ വില്ലേജ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച ജാഹിത ബീഗ (38)യാണ് ആത്മഹത്യ ചെയ്തത്.

എസ്‌ഐആർ നടപടികളുടെ ഭാഗമായി വീടുകൾക്കായി എൻ്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യാനും ശേഖരിക്കാനും നിയോഗിച്ചിരുന്ന ജാഹിതയ്ക്ക് ആവശ്യമായ വേഗത്തിൽ ജോലിനിർവഹണം സാധ്യമാകാത്തത് സമ്മർദം രൂക്ഷമാക്കിയെന്ന് ഭർത്താവ് മുബാറക് ആരോപിച്ചു.

കഴിഞ്ഞ ദിവസം മാത്രം 90 ഫോമുകൾ ശേഖരിച്ചിരുന്നുവെങ്കിലും 35 എണ്ണമത്രേ ഡിജിറ്റൈസ് ചെയ്യാൻ കഴിഞ്ഞത്. ഗ്രാമത്തിലെ ഇന്റർനെറ്റ് കഫേയിലെ വേഗക്കുറവാണ് ഇതിന് കാരണം. വീട്ടിൽ എത്തി ബാക്കി ജോലികൾ ചെയ്യുന്നതിനിടെയാണ് മുബാറക് പുറത്തുപോയപ്പോൾ ജാഹിത ജീവനൊടുക്കിയത്.

അമിത ജോലിഭാരത്തെതിരെയും സമ്മർദത്തിനെതിരെയും തമിഴ്‌നാട്ടിലെ ബൂത്ത് ലെവൽ ഓഫീസർമാർ അടുത്തിടെ ഒരു ദിവസത്തെ പണിമുടക്ക് നടത്തിയിരുന്നുവെന്നും അതിനുശേഷമാണ് ഈ ദാരുണ സംഭവം നടന്നത്.

malayalampulse

malayalampulse