ഒതായി മനാഫ് കൊലക്കേസ്: പി.വി. അൻവറിന്റെ സഹോദരി പുത്രൻ ഷഫീഖ് കുറ്റക്കാരൻ; കൊലക്കുറ്റം തെളിഞ്ഞതായി കോടതി

മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകനും ഓട്ടോ ഡ്രൈവർുമായ ഒതായി പള്ളിപ്പറമ്പൻ മനാഫിനെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎ പി.വി. അൻവറിന്റെ സഹോദരിയുടെ പുത്രൻ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. കേസില്‍ ബാക്കിയുള്ള മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.

കോടതി വ്യക്തമാക്കിയതനുസരിച്ച്, ഷഫീഖിനെതിരെ കൊലക്കുറ്റം വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. നേരത്തെ ഈ കേസിൽ 21 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

വെറുതെ വിട്ട മൂന്നുപേർ:

മൂന്നാം പ്രതി: മാലങ്ങാടൻ ഷെരീഫ് (പി.വി. അൻവറിന്റെ സഹോദരീ പുത്രൻ) 17-ാം പ്രതി: നിലമ്പൂർ സ്വദേശി മുനീബ് 19-ാം പ്രതി: എളമരം സ്വദേശി കബീര്‍ അൽയാസ് ജാബിർ

25 വർഷത്തിലേറെ ഒളിവിലായിരുന്ന ഇവരെ മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനു ശേഷം ആണ് പൊലീസ് പിടികൂടിയത്.

കേസിന്റെ പശ്ചാത്തലം:

1995 ഏപ്രിൽ 13-ന് ഒതായി അങ്ങാടിയിൽ വച്ച് മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ് ആരോപിക്കുന്നത്.

malayalampulse

malayalampulse