കൊച്ചി
ഒരു രൂപ നോട്ടിന് ഇന്ന് 107മത് ജന്മദിനം
ഭാരത സർക്കാർ നേരിട്ട് അച്ചടിച്ച് വിതരണം ചെയ്ത ഏക കറൻസി നോട്ടാണ് ഒരു രൂപ നോട്ട്. ഇന്ത്യയിൽ മറ്റു കറൻസികൾ റിസർവ് ബാങ്ക് ഗവർണർ പുറത്തിറക്കുമ്പോൾ, ഒരു രൂപാ നോട്ട് അച്ചടിച്ച് ഇറക്കാനുള്ള അധികാരം ഭാരതീയ സർക്കാരിനാണ്. അതിനാൽ മറ്റു നോട്ടുകളിൽ ഒപ്പിടാൻ അധികാരമുള്ള റിസർവ് ബാങ്ക് ഗവർണറൂടെ ഒപ്പിനു പകരം, കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറിയുടെ ഒപ്പാണ് ഈ നോട്ടുകളിൽ പതിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനകാലങ്ങളിൽ ഒരു രൂപാ നോട്ട് പുറത്തിറക്കിയിരുന്നെങ്കിലും ഇടയ്ക്ക് വച്ച് ഇത് നിലച്ചു പോയി. രണ്ടാം ലോകമഹായുദ്ധകാലത്ത് അടിയന്തര സംവിധാനം എന്നനിലയിൽ 1940 ഓഗസ്റ്റ് മുതൽ വീണ്ടും ഒരു രൂപാ നോട്ട് അടിച്ചിറക്കി. ഒരു രൂപാ നാണയത്തിന്റെ അതേ നിലവാരത്തിലാണ് ഇതും പുറത്തിറക്കിയത്.
