മലപ്പുറം: വിരൽത്തുമ്പിൽ കിട്ടുന്നത് വിവരങ്ങൾ മാത്രമാണെന്നും അറിവും ഉള്ളടക്കവുമുണ്ടാവണമെങ്കിൽ വിദ്യാർത്ഥികൾ നന്നായി വായിക്കണമെന്നും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. ഭയമില്ലാതെ സംസാരിക്കാൻ കഴിയുന്നതിനും മത്സര പരീക്ഷകൾക്ക് പ്രാപ്തരാവുന്നതിനും വായന അനിവാര്യമാണെന്നും സ്പീക്കർ പറഞ്ഞു.
വേങ്ങര നിയോജക മണ്ഡലത്തിലെ കുറുക ഗവ.ഹൈസ്കൂളിൽ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനത്തോടൊപ്പം ചെറിയ ജോലികൾ ചെയ്ത് വരുമാനം കണ്ടെത്താവുന്ന വിധത്തിൽ വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണം കൊണ്ടുവരണം. അത്തരത്തിലുള്ള ചർച്ചകൾ കേരളത്തിലും നടക്കുന്നുണ്ട്. ഏത് ടെക്നോളജിയും കൈകാര്യം ചെയ്യാനുള്ള കഴിവ് വിദ്യാർഥികൾക്കുണ്ടാവണമെന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സുഹിജാബി, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ എംപി ഉണ്ണികൃഷ്ണൻ, പറപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി സുമിത്ര ടീച്ചർ, എ.ഇ.ഒ. ടി. ശർമിളി എന്നിവർ പങ്കെടുത്തു.
വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്ന് 3.90 കോടി രൂപ ചെലവിട്ടാണ് മൂന്ന് നിലകളിലായി 18 ക്ലാസുമുറികളും കോൺഫറൻസ് ഹാൾ, ശുചിമുറികൾ, സയൻസ്, കമ്പ്യൂട്ടർ ലാബുകൾ എന്നിവ അടക്കമുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
WhatsApp Group:
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp
Facebook:
https://www.facebook.com/share/1ACoWRtVvq/?mibextid=wwXIfr
Website:
http://www.malayalampulse.in
YouTube:
@malayalampulse
@മാപ്ര
Instagram:
@mpulse.in
X:
https://x.com/malayalampusle
