ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തില്ലെന്നുറപ്പ്

അല്‍ നസ്സര്‍ ഇന്ത്യയില്‍ കളിക്കും

റിയാദ്: സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസ്സറും ഇന്ത്യന്‍ ക്ലബ്ബായ എഫ്.സി ഗോവയും എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഒരേ ഗ്രൂപ്പില്‍ എത്തിയത് ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന വാർത്തയായി. പക്ഷേ, പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് കരാര്‍ വ്യവസ്ഥകൾ.

അല്‍ നസ്സറും റൊണാള്‍ഡോയും തമ്മില്‍ 2027 വരെ കരാര്‍ നിലവിലുണ്ടെങ്കിലും, പുതുക്കിയ കരാറനുസരിച്ച് സൗദിക്ക് പുറത്തുള്ള എവേ മത്സരങ്ങളില്‍ താരം പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം മാത്രമായിരിക്കും. ക്ലബ്ബിനോ പരിശീലകനോ അദ്ദേഹത്തെ നിര്‍ബന്ധിപ്പിക്കാന്‍ കഴിയില്ല.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പില്‍ എഫ്.സി ഗോവയ്ക്കൊപ്പം ഇന്ത്യയില്‍ നിന്നും മോഹന്‍ ബഗാനും മത്സരിക്കും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 16ന് ആരംഭിക്കും. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന നറുക്കെടുപ്പിനു ശേഷം പൂര്‍ണ ഫിക്‌സ്ചര്‍ പുറത്ത് വരും.

malayalampulse

malayalampulse