ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാത്തത് സ്‌പോർട്സ്മാൻ സ്പിരിറ്റില്ലായ്മ; അഫ്രീദിയുടെ വിമർശനം

ദുബായ്: ഏഷ്യാകപ്പ് മത്സരശേഷം ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ തയ്യാറായില്ലെന്ന സംഭവത്തെ രൂക്ഷമായി വിമർശിച്ച് മുൻ പാക് താരം ഷാഹിദ് അഫ്രീദി. “ഒട്ടും സ്‌പോർട്സ്മാൻ സ്പിരിറ്റില്ലാത്ത നടപടിയാണ്,” – എന്നാണ് അഫ്രീദിയുടെ പ്രതികരണം.

അഫ്രീദി സമാ ടിവിയോട് പ്രതികരിക്കവേ, “സോഷ്യൽ മീഡിയയിൽ സമ്മർദ്ദം ശക്തമായിരുന്നു. അതിനാൽ ബിസിസിഐയും താരങ്ങളും കൈകൊടുക്കരുതെന്ന് തീരുമാനിച്ചതിൽ അതിശയിക്കാനില്ല. എന്നാൽ ലോകത്തിന് മുന്നിൽ ഇന്ത്യ വീണ്ടും നാണംകെട്ടു,” – എന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റൻമാരുടെ വാർത്താസമ്മേളനത്തിൽ സൂര്യകുമാർ യാദവ് പാക് താരങ്ങളായ സൽമാൻ ആഗയ്ക്കും മൊഹ്‌സിൻ നഖ്‌വിക്കും കൈകൊടുത്തിരുന്നു. എന്നാൽ മത്സരശേഷം നടന്ന സംഭവത്തിൽ ഇന്ത്യൻ താരങ്ങൾ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയും വാതിൽ അടയ്ക്കുകയും ചെയ്തതായി അഫ്രീദി ആരോപിച്ചു. പാക് താരങ്ങൾ കൈകൊടുക്കാനായി കാത്തിരുന്നെങ്കിലും അത് നടന്നു കഴിഞ്ഞില്ല.

മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാർ പാക് നായകനെ കൈകൊടുത്തിരുന്നില്ലെന്നും, മുഖത്തോടുമുഖം പോലും നോക്കാതെ മടങ്ങിയെന്നും അഫ്രീദി കൂട്ടിച്ചേർത്തു.

അതേസമയം, “ഇന്ത്യൻ താരങ്ങളെ നേരിട്ട് കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അവർക്ക് മുകളിൽ നിന്ന് ഉത്തരവുകൾ ലഭിച്ചതാണ്,” – എന്നും മുൻ പാക് നായകൻ വ്യക്തമാക്കി.

malayalampulse

malayalampulse