ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളൂരു: ആമസോണിൽ ഓർഡർ ചെയ്തത് ഫോൺ, ലഭിച്ചത് മാർബിള്‍ കഷണം!

ദീപാവലി ഓഫറിനിടെ ഓൺലൈൻ ഷോപ്പിംഗിലൂടെ ഫോൺ ഓർഡർ ചെയ്ത ഒരു യുവാവിന് ലഭിച്ചത് മാർബിള്‍ കഷണം. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയർ പ്രേമാനന്ദിനാണ് ഈ ദുരനുഭവം.

പ്രേമാനന്ദ് ₹1.87 ലക്ഷം രൂപ വിലയുള്ള Samsung Galaxy Z Fold 7 ആമസോൺ ആപ്പിലൂടെ ഓർഡർ ചെയ്തതായിരുന്നു. മുഴുവൻ തുകയും ക്രെഡിറ്റ് കാർഡ് വഴി അടച്ചെങ്കിലും, പാഴ്സൽ തുറന്നപ്പോൾ ഫോൺ പകരം മാർബിള്‍ കല്ല് കണ്ടതോടെ ഞെട്ടലായിരുന്നു.

“ദീപാവലിക്ക് ഒരു ദിവസം മുൻപ് ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് ഈ ഫോൺ ലഭിക്കാനായിരുന്നു. എന്നാൽ പെട്ടി തുറന്നപ്പോൾ കാണുന്നത് മാർബിള്‍ കഷണം. ദീപാവലിയുടെ സന്തോഷം തന്നെ നഷ്ടപ്പെട്ടു,” — പ്രേമാനന്ദ് പറഞ്ഞു.

സംഭവത്തെ തുടർന്ന് പ്രേമാനന്ദ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകി. പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ആമസോൺ പണം തിരിച്ചുനൽകി.

ഓൺലൈൻ ഷോപ്പിംഗിൽ ഇത്തരം തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

malayalampulse

malayalampulse