ദേവന് നിവേദിക്കും മുന്‍പേ മന്ത്രിക്ക് സദ്യവിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല – തന്ത്രി

പത്തനംതിട്ട: ആറന്‍മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ദേവന് നിവേദിക്കും മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് ഗുരുതരമായ ആചാരലംഘനമാണെന്ന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് വ്യക്തമാക്കി. ഈ വിഷയത്തില്‍ പരസ്യമായി പരിഹാരക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ദേവസ്വം ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 14-നാണ് ആറന്‍മുള അഷ്ടമി രോഹിണി വള്ളസദ്യ നടന്നത്. ആചാരക്രമം പാലിക്കാതെ മന്ത്രിക്ക് സദ്യ വിളമ്പിയത് അശുദ്ധമായ നടപടി ആണെന്ന് തന്ത്രി കത്തില്‍ പറയുന്നു. “കഴിഞ്ഞ അഷ്ടമി രോഹിണി നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല. അതിനാല്‍ പരിഹാരക്രിയകള്‍ അടിയന്തരമായി നടത്തണം,” എന്ന് കത്തില്‍ വ്യക്തമാക്കുന്നു.

തന്ത്രി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചതനുസരിച്ച്, പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയില്‍ ഉരുളിവച്ച് ണ്ണപ്പണം സമര്‍പ്പിക്കുകയും ചടങ്ങുകള്‍ ആവര്‍ത്തിക്കുകയും വേണം. മുന്‍പ് ആചാരലംഘനം നടന്നിട്ടില്ലെന്നായിരുന്നു പള്ളിയോട സേവാസംഘത്തിന്റെ വാദം. എന്നാല്‍, തന്ത്രി തന്നെ ലംഘനം സ്ഥിരീകരിച്ചതോടെ സേവാസംഘം പ്രതിരോധത്തിലായി.

ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് എല്ലാവരും ചേര്‍ന്ന് സത്യം ചെയ്യണമെന്നും, ആചാരക്രമം പാലിച്ച് മാത്രമേ വള്ളസദ്യ നടക്കാവൂ എന്നും തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കത്തില്‍ വ്യക്തമാക്കി.

malayalampulse

malayalampulse