ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തി പിതാവ്

മലപ്പുറം ∙ അമ്മിനിക്കാട് സ്വദേശിയായ പിഞ്ചുകുഞ്ഞിന്റെ ജീവൻ പിതാവിന്റെ ധൈര്യവും പരിശീലനവും കൊണ്ട് രക്ഷപ്പെട്ടു. അമ്മ കുഞ്ഞിന് ഭക്ഷണം നൽകുന്നനതിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു.

സിവിൽ ഡിഫൻസ് അംഗവുമായ ഷെഫീഖ് ആണ് കുട്ടിയുടെ പിതാവ്. സിവിൽ ഡിഫൻസിൽ ലഭിച്ച പ്രഥമ ശുശ്രൂഷാ പരിശീലനം അദ്ദേഹത്തിന് വലിയ സഹായമായി. ശരിയായ രീതിയിൽ നടത്തിയ ശുശ്രൂഷയ്‌ക്ക് പിന്നാലെ കുഞ്ഞ് ഭക്ഷണം പുറത്തേക്ക് തള്ളുകയും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

malayalampulse

malayalampulse