പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ച് രണ്ട് പ്രധാന സര്‍വേകള്‍ പുറത്തിറങ്ങി.
ഹിന്ദി ന്യൂസ് പോര്‍ട്ടലായ ജേണോ മിറര്‍യും ഡിബി ലൈവ്ഉം നടത്തിയ എക്സിറ്റ് പോളുകളാണ് ഇന്ത്യാ സഖ്യത്തിന് മുന്‍തൂക്കം നല്‍കുന്നത്.
ജേണോ മിറര്‍ എക്‌സിറ്റ് പോളില്‍ ഇന്ത്യാ സഖ്യം 130 മുതല്‍ 140 വരെ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തല്‍. ഡിബി ലൈവ് സര്‍വേയില്‍ ഇത് 130 മുതല്‍ 144 വരെ ഉയര്‍ന്നേക്കാമെന്നും പറയുന്നു.
അതേസമയം, മറ്റ് എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎ സഖ്യത്തിന് വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്നു.
ജേണോ മിറര്‍ എന്‍ഡിഎയ്ക്ക് 100 മുതല്‍ 110 സീറ്റുകള്‍, ഡിബി ലൈവ് 95 മുതല്‍ 109 സീറ്റുകള്‍ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം നാല് സീറ്റ് വരെ നേടുമെന്നാണ് ജേണോ മിറര്‍ പ്രവചനം, മറ്റ് ചെറിയ കക്ഷികള്‍ക്ക് പരമാവധി മൂന്ന് സീറ്റ് വരെ ലഭിക്കാമെന്നും പറയുന്നു.
ഡിബി ലൈവ് സര്‍വേ പ്രകാരം, മറ്റു കക്ഷികള്‍ക്ക് പരമാവധി എട്ട് സീറ്റ് വരെ ലഭിക്കാനാണ് സാധ്യത.
ബിഹാറില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ആവശ്യമാണെങ്കിലും, പല എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്കാണ് 130ലേറെ സീറ്റുകള്‍ പ്രവചിക്കുന്നത്.
ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കും എന്ന് വ്യക്തമാക്കുന്നത് നാല് എക്‌സിറ്റ് പോളുകള്‍ മാത്രമാണ്.
അതേസമയം, ഏറെ അവകാശവാദത്തോടെ രംഗത്തെത്തിയ പ്രശാന്ത് കിഷോര്‍ നയിക്കുന്ന ജന്‍ സുരാജ് പാര്‍ട്ടിക്ക് വൻ മുന്നേറ്റം ഉണ്ടാകില്ലെന്നതാണ് എല്ലാ പോളുകളും വ്യക്തമാക്കുന്നത്. ചില സര്‍വേകള്‍ പരമാവധി 5 സീറ്റുകള്‍, ചിലത് ഒരു സീറ്റുപോലും ലഭിക്കില്ല എന്നാണ് പ്രവചിക്കുന്നത്.
ബിഹാറില്‍ രണ്ടാം ഘട്ടങ്ങളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
നവംബർ 6-ന് നടന്ന ആദ്യ ഘട്ടത്തിൽ 65.08% പോളിംഗും, രണ്ടാം ഘട്ടത്തിൽ 64.14% പോളിംഗും രേഖപ്പെടുത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് ❤️
https://malayalampulse.in
Join WhatsApp: 💚
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp
