പാലക്കാട് സ്വദേശിയായ യുവതി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡനപരാതി നൽകി. യുവതി നേരിട്ട് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇ–മെയിൽ വഴി പരാതി അയച്ചതായും പരാതി ലഭിച്ചതായി അറിയിപ്പും ലഭിച്ചതായും സൂചനയുണ്ട്.
രണ്ടു ദിവസം മുമ്പാണ് പരാതി നൽകിയതെന്നാണ് റിപ്പോർട്ട്. പരാതി പരിശോധിക്കാമെന്ന് പ്രസിഡന്‍റിന്റെ ഓഫീസ് മറുപടി നൽകി. സംഭവം രാഷ്ട്രീയമായി ചർച്ചയായിരിക്കുകയാണ്.
