358 കോടി ആഗോള കളക്ഷൻ കടന്ന്

ചിരഞ്ജീവി ചിത്രം; ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ പദവി

ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്ത ‘മന ശങ്കര വര പ്രസാദ് ഗാരു’ ആന്ധ്ര–തെലുങ്കാന സംസ്ഥാനങ്ങളിൽ ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ പദവി സ്വന്തമാക്കി. റിലീസ് ചെയ്ത് 15 ദിവസത്തിനുള്ളിൽ ചിത്രം 358 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ നേടി.

തിയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്ന ചിത്രം, ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ബുക്ക് മൈ ഷോയിലും ചിത്രം റെക്കോർഡുകൾ സൃഷ്ടിച്ചു. പ്രാദേശിക ഭാഷ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റഴിച്ച ചിത്രമെന്ന റെക്കോർഡ് ചിത്രം സ്വന്തമാക്കി. ഇതുവരെ 3.6 മില്യൺ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ‘സംക്രാന്തികി വസ്തുനം’ എന്ന ചിത്രത്തിന്റെ 3.5 മില്യൺ ടിക്കറ്റ് റെക്കോർഡ് 15 ദിവസത്തിനുള്ളിൽ മറികടക്കാനും ഈ ചിത്രത്തിന് സാധിച്ചു.

ചിരഞ്ജീവിയുടെയും അനിൽ രവിപുടിയുടെയും കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസർ ആയി ചിത്രം മാറി. നോർത്ത് അമേരിക്കയിൽ 3.5 മില്യൺ ഡോളറിലേക്കാണ് കളക്ഷൻ കുതിക്കുന്നത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പ്രീമിയർ ഗ്രോസ് റെക്കോർഡും ചിത്രത്തിനാണ്. തെലുങ്ക് സംസ്ഥാനങ്ങളിൽ റിലീസായ 5, 7, 14 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേട്ടങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.

വെറും ആറു ദിവസത്തിനുള്ളിൽ ബ്രേക്ക് ഈവൻ കൈവരിച്ച ചിത്രം, എല്ലാ വിതരണക്കാർക്കും വൻ ലാഭമാണ് സമ്മാനിച്ചത്. അനിൽ രവിപുടിയുടെ കരിയറിലെ തുടർച്ചയായ ഒൻപതാം ബ്ലോക്ക്ബസ്റ്ററെന്ന നേട്ടവും ഈ ചിത്രത്തിലൂടെ കൈവരിച്ചു. *‘സംക്രാന്തികി വസ്തുന്ന’*ത്തിന് പിന്നാലെ രണ്ടാമത്തെ ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ ഒരുക്കിയ സംവിധായകനെന്ന റെക്കോർഡും അദ്ദേഹത്തിന്റേതായി. തിയേറ്റർ പ്രദർശനം അവസാനിക്കുമ്പോൾ ചിത്രം 400 കോടി ആഗോള ഗ്രോസ് പിന്നിടുമെന്നാണ് വിലയിരുത്തൽ.

പക്കാ ഫാമിലി എന്റർടെയ്‌നറായി ഒരുക്കിയ ചിത്രത്തിൽ നയൻതാര, വെങ്കിടേഷ്, കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം – സമീർ റെഡ്‌ഡി

സംഗീതം – ഭീംസ് സിസിറോളിയോ

എഡിറ്റിംഗ് – തമ്മിരാജു

എഴുത്ത് – എസ്. കൃഷ്ണ, ജി. ആദി നാരായണ

പ്രൊഡക്ഷൻ ഡിസൈൻ – എ.എസ്. പ്രകാശ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ്. കൃഷ്ണ

വിഎഫ്എക്സ് – ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ

ലൈൻ പ്രൊഡ്യൂസർ – നവീൻ ഗരപതി

മാർക്കറ്റിംഗ് – ഹാഷ്ടാഗ് മീഡിയ

പിആർഒ – ശബരി

malayalampulse

malayalampulse