Toll Free Number : 1800 425 6789
Web Desk
തിരുവനന്തപുരം: സംസ്ഥാന സർക്കാർ-ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് പുതിയ മുഖം നൽകി ‘സി എം വിത്ത് മീ’ (മുഖ്യമന്ത്രി എന്നോടൊപ്പം) പദ്ധതി ആരംഭിച്ചു.
പരാതികൾ റെക്കോർഡ് ചെയ്ത ഉടനെ 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ തിരിച്ചുവിളിച്ച് സ്വീകരിക്കാനാകുന്ന നടപടികൾ അറിയിക്കുമെന്നും, പരിഹരിക്കാനാവാത്ത കാര്യങ്ങൾ തുറന്നു പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
“ഉദ്യോഗസ്ഥർക്ക് പരിഹരിക്കാവുന്നതും മന്ത്രിമാർക്ക് പരിഹരിക്കാവുന്നതും പ്രത്യേകം കൈകാര്യം ചെയ്യും. സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തം ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്” — ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്കു നേരിട്ട് സംസാരിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്. Toll free no: 1800 425 6789.
തിരുവനന്തപുരം വെള്ളയമ്പലത്തെ പഴയ എയർ ഇന്ത്യ ഓഫീസ് ഏറ്റെടുത്ത സ്ഥലത്താണ് ‘സി എം വിത്ത് മീ’ സെന്റർ. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നടത്തിപ്പും കിഫ്ബി അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പ്രകാരം, ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായ പരിഹാരം നൽകുകയും നടപടികളുടെ വിവരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യ സംവിധാനം തന്നെയാണ് ഈ പദ്ധതി.
