പാലക്കാട്: പരിചയം ഇല്ലാത്ത സ്ത്രീകളുമായും മറ്റുമായി അനാവശ്യമായ ചാറ്റ് ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കി ബ്ലോഗർ നസീർ ഹുസൈൻ കിഴക്കേടത്ത്. കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം Compulsive Sexual Behavior Disorder (CSBD) എന്ന രോഗാവസ്ഥയെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
“മദ്യപാനം, ചൂതാട്ടം പോലെ തന്നെ ഇത് ഒരു അഡിക്ഷൻ രോഗം ആണ്. ചികിത്സ എത്രയും പെട്ടെന്ന് ആരംഭിച്ചാൽ മോചനം സാധ്യമാണ്. മറ്റൊരാളെയും ഉൾപ്പെടുത്തുന്നതിനാൽ കൂടുതൽ ഗൗരവമുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്,” അദ്ദേഹം കുറിച്ചു.
🔹 CSBD-യുടെ ലക്ഷണങ്ങൾ:
24 മണിക്കൂറും സെക്സിനെ കുറിച്ച് ചിന്തിക്കുന്നത് സാഹചര്യങ്ങൾ നോക്കാതെ പങ്കാളികളെ തേടുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടും ലൈംഗിക പരാമർശങ്ങൾ നടത്തുന്നത് പോൺ നിയന്ത്രിക്കാനാകാതെ കാണുന്നത്.
🔹 അമേരിക്കയിലെ പഠനങ്ങൾ പ്രകാരം 10% പുരുഷന്മാരും 7% സ്ത്രീകളും ഇത്തരം മാനസിക സമ്മർദ്ദം അനുഭവിക്കുന്നു.
🔹 സാധാരണ ആളുകളിൽ ഫ്രോണ്ടൽ കോർടെക്സ് (reasoning, problem-solving) അമിഗ്ദലയെ നിയന്ത്രിക്കുമ്പോൾ, രോഗികളിൽ അമിഗ്ദല വലുതാകുകയും, നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാലാണ് അനാവശ്യ ചാറ്റുകളും ലൈംഗിക പെരുമാറ്റങ്ങളും ഉണ്ടാകുന്നത്.
