ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. സംസ്ഥാന ചുമതലയുള്ള കൃഷ്ണ അല്ലാവരുവിന്റെ പ്രവർത്തനരീതിക്കെതിരെ മുതിർന്ന നേതാക്കൾ തുറന്നെതിർപ്പ് പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് കാര്യമായ ചർച്ചകൾ നടന്നില്ലെന്നും സീറ്റ് വിഭാഗീകരണത്തിൽ വ്യക്തിപരമായ ഇഷ്ടക്കാർക്ക് മുൻഗണന നൽകിയെന്നുമാണ് വിമർശനം. ആർജെഡി നടത്തിയ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ വഴങ്ങിയത് പിഴവായെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ചെയ്യാൻ കഴിയുന്നവർ ചെയ്യുന്നതെല്ലാം നിക്ഷ്പക്ഷമായിട്ടാണെന്ന് കൃഷ്ണ അല്ലാവരു പക്ഷം വ്യക്തമാക്കി.
എസ്ഐആർ നടപടികളെ ദുരുപയോഗം ചെയ്ത് ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് യോഗത്തിൽ ഉയർന്ന മറ്റൊരു പ്രധാന വിലയിരുത്തൽ.
