കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം വിജിലൻസ് പിടിച്ചെടുത്തു

മലപ്പുറം: മുണ്ടുപറമ്പ് കൺസ്യൂമർഫെഡ് വിദേശ മദ്യവിൽപ്പനശാലയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത ₹43,430 രൂപ പിടിച്ചെടുത്തു.

മദ്യകമ്പനികളുടെ ഏജന്റ്മാരിൽ നിന്ന് വലിയ തോതിൽ കൈക്കൂലി സ്വീകരിച്ച്, അവരുടെ ഉൽപ്പന്നങ്ങൾക്കാണ് കൂടുതൽ പ്രോത്സാഹനം നൽകുന്നതെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഒരാൾക്ക് പരമാവധി 3 ലിറ്റർ മാത്രമേ അനുവദനീയമായിട്ടുള്ളൂവെങ്കിലും, അധിക തുക വാങ്ങി അധിക മദ്യം നൽകുന്നതായും പരാതി ഉണ്ടായിരുന്നു.

ഇത്തരത്തിൽ ലഭിക്കുന്ന പണം ഷോപ്പ് അടയ്ക്കുന്നതിനുശേഷം ഉദ്യോഗസ്ഥർ തമ്മിൽ പങ്കിടുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് 20.09.2025 രാത്രി 8.30 മുതൽ 11.45 വരെ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത തുക പിടിച്ചെടുത്തത്.

പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരം ലഭിച്ചാൽ വിജിലൻസ് ടോൾഫ്രീ 1064, ഫോൺ 8592900900, വാട്ട്സ്ആപ്പ് 9447789100 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

malayalampulse

malayalampulse