ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ബിജെപി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ട് ഡൽഹിയിൽ ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചത്.
ജഗ്ദീപ് ധൻകർ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ പങ്കെടുത്തു. സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാൻ പ്രതിപക്ഷത്തിന്റെ പിന്തുണയും തേടുമെന്ന് നഡ്ഡ വ്യക്തമാക്കി.
ആർഎസ്എസ് വളർത്തിയെടുത്ത നേതാവാണ് ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണൻ.
2003–2006: തമിഴ്‌നാട് ബിജെപി പ്രസിഡന്റ് ലോക്‌സഭ അംഗം (കോയമ്പത്തൂർ) 2023 ഫെബ്രുവരി – 2024 ജൂലൈ: ജാർഖണ്ഡ് ഗവർണർ പിന്നാലെ തെലങ്കാന ഗവർണർ, പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ ജനനം: 1957 ഒക്ടോബർ 20, തിരുപ്പൂർ, തമിഴ്‌നാട്
ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ തിങ്കളാഴ്ച തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാർലമെന്റിലെ ഇന്ത്യ സഖ്യ പാർട്ടി നേതാക്കൾ പങ്കെടുക്കുന്ന യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ വിളിച്ചിരിക്കുന്നു.
