സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും ഡി രാജ; മൂന്നാം ഊഴം

ന്യൂഡല്‍ഹി: സിപിഐ (Communist Party of India) ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് ഡി രാജ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. പുതിയ ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെയാണ് നിലവിലെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരുന്നത്.

നിലവില്‍ എഴുപത്തിയാറുകാരനായ ഡി രാജ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ ദളിത് നേതാവാണ്. കോളേജ് പഠനകാലത്ത് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (AISF) വഴിയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നത്.

📌 ഡി രാജയുടെ രാഷ്ട്രീയ ജീവിതം

1975 – 1980 : ഓള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്റെ (AIYF) തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി. 1985 – 1990 : AIYF ദേശീയ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറി. 1994 – 2019 : സിപിഐ ദേശീയ സെക്രട്ടറിയായി. 2007 & 2013 : രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായും സേവനം ചെയ്തു. 2019 ജൂലൈ : എസ് സുധാകര്‍ റെഡ്ഡി രാജി വെച്ചതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി. 2022 : വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറി.

🏛 പ്രായപരിധി വിവാദം

സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ 75 വയസ് കഴിഞ്ഞവര്‍ വിരമിക്കണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍, യോഗത്തില്‍ വികാരാധീനനായ ഡി രാജ, “ജീവിതം മുഴുവന്‍ പാര്‍ട്ടിക്കായി സമര്‍പ്പിച്ചവനാണ് താന്‍” എന്ന് പറഞ്ഞതോടെ കേരള ഘടകം ഇളവ് അനുവദിച്ചു.

👉 എന്നാല്‍, മറ്റ് 75 വയസ് കഴിഞ്ഞ നേതാക്കള്‍ക്ക് വിരമിക്കല്‍ നിര്‍ബന്ധമാണെന്ന് തീരുമാനമായി.

കേരളത്തില്‍ നിന്നുള്ള സിപിഐ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍

ബിനോയ് വിശ്വം കെ.പി. രാജേന്ദ്രന്‍ ജെ. ചിഞ്ചുറാണി അഡ്വ. പി. വസന്തം രാജാജി മാത്യു തോമസ് പി. പ്രസാദ് കെ. രാജന്‍ പി.പി. സുനീര്‍ ജി.ആര്‍. അനില്‍ ചിറ്റയം ഗോപകുമാര്‍ ഗോവിന്ദന്‍ പളളിക്കാപ്പില്‍ ടി.ജെ. അഞ്ചലോസ്

📌 കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങള്‍

പ്രായപരിധി കാരണം കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിന്ന് മാറുന്ന നേതാക്കളെ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളാക്കും.

ഡോ. കെ. നാരായണ പല്ലഭ് സെന്‍ ഗുപ്ത സയ്യിദ് അസീസ് പാഷ നാഗേന്ദ്രനാഥ് ഓജ

ഇവര്‍ക്ക് ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനുള്ള അധികാരമുണ്ടാകും.

malayalampulse

malayalampulse