ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം അതി ഗുരുതരാവസ്ഥയിലാണ്. മിക്ക മേഖലകളിലും മലിനീകരണ സൂചിക (AQI) 350ന് മുകളിലാണ് രേഖപ്പെടുത്തുന്നത്.

മലിനീകരണം കുറയ്ക്കാനുള്ള ഭാഗമായി ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. കൃത്രിമമഴ പെയ്യിച്ചുകൊണ്ട് മലിനവായു കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

അതേസമയം, ഡൽഹി സെക്രട്ടറിയേറ്റിലെ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചതിൽ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. “ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ മന്ത്രിമാർക്കായി എയർ പ്യൂരിഫയർ വാങ്ങുന്നത് അന്യായമാണെന്ന്” ആം ആദ്മി പാർട്ടി വിമർശിച്ചു.

ദീപാവലി സമയത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയതെന്ന് വിദഗ്ധർ പറയുന്നു. മലിനവായു മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിച്ചതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികൾ വീട്ടിൽ കഴിയണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

ഹൈക്കോടതി മുൻപ് ‘ഹരിത പടക്കങ്ങൾ’ മാത്രം ഉപയോഗിക്കണം എന്ന നിർദേശം നൽകിയിരുന്നുവെങ്കിലും പലയിടങ്ങളിലും അത് പാലിക്കപ്പെട്ടില്ല. കർശനനിയന്ത്രണങ്ങൾ ഉണ്ടായിട്ടും പടക്കവിപണികൾ സജീവമായിരുന്നു. വിദേശനിർമ്മിത പടക്കങ്ങളും കുട്ടികൾക്കായുള്ള വെറൈറ്റികളും വൻതോതിൽ വിറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വർഷംതോറും ദീപാവലിക്ക് മുമ്പും ശേഷവും ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്ന അവസ്ഥ ആവർത്തിക്കുകയാണ്. വിദഗ്ധർ അടിയന്തര നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

📍#DelhiPollution #AirQuality #CloudSeeding #DiwaliCrackers #AamAadmiParty #Environment #HealthAlert

കൂടുതൽ വാർത്തകൾക്ക് ❤️
https://malayalampulse.in

Join WhatsApp: 💚
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp

malayalampulse

malayalampulse