ഡൽഹി സ്‌ഫോടനത്തിൽ പാകിസ്താൻ–തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ

ഡൽഹി:

രാജധാനിയിലെ ചെങ്കോട്ടക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പാകിസ്താനും തുർക്കിയും ഉൾപ്പെടുന്ന അന്തർദേശീയ ബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ തീരുമാനിച്ചു. ഫരീദാബാദിൽ പിടിയിലായ ഭീകര സംഘത്തിന് പാകിസ്താനിൽ ബന്ധങ്ങൾ നിലനിൽക്കുന്നുവെന്നാണ് പ്രാഥമികമായ വിലയിരുത്തൽ. പ്രതികൾ തമ്മിൽ ആക്രമണ പദ്ധതികളുടെ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്പ്ലിക്കേഷൻ വഴിയാണെന്ന് ഉന്നത അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കി.

ഉമർ അടക്കമുള്ള ഫരീദാബാദ് ഭീകര സംഘം നാല് സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ബദർപുർ ടോൾ പ്ലാസയിലൂടെ ഉമർ ഡൽഹിയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സ്ഫോടനത്തിൽ ഉപയോഗിച്ച വാഹനം ഓടിച്ചിരുന്നത് ഡോക്ടർ ഉമർ തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ഉമറും സംഘത്തിലെ മുസ്സമൽ, അദീൽ, ഷഹീൻ എന്നിവർ ചേർന്ന് ആക്രമണത്തിനായി 20 ലക്ഷം രൂപ സ്വരൂപിച്ചുവെന്നതും ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ അൽ-ഫലാഹ് സർവകലാശാലയുടെ അംഗത്വം Association of All Indian Universities സസ്‌പെൻഡ് ചെയ്തു.

അതോടൊപ്പം, സുരക്ഷ ശക്തമാക്കിയ ഡൽഹി പൊലീസ് മെട്രോ, റെയിൽ, വിമാന യാത്രക്കാരോടുള്ള നിർദേശങ്ങളും പുറത്തിറക്കി.

റെയിൽ യാത്രക്കാർ 1 മണിക്കൂർ മുമ്പ് അന്താരാഷ്ട്ര വിമാന യാത്രക്കാർ 3 മണിക്കൂർ മുമ്പ് മെട്രോ യാത്രക്കാർ 20 മിനിറ്റ് മുമ്പ് എത്തണമെന്നാണ് നിർദ്ദേശം.

ഡൽഹി സ്‌ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു.

malayalampulse

malayalampulse