കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ നടന് ദിലീപിന്റെ തിരിച്ചുവരവ് ആഘോഷമായി മാറി.
ആലുവയിലെ പത്മസരോവരം വീട്ടിൽ ദിലീപിനെ കുടുംബാംഗങ്ങളും ആരാധകരും ആവേശത്തോടെയാണ് സ്വീകരിച്ചത്.
രാവിലെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ വീട്ടിന് മുകളിലൂടെ പറന്ന ഡ്രോൺ ക്യാമറകളെ ഒഴിവാക്കി ദിലീപ് കാറിൽ കയറി കോടതിയിലേക്ക് പോയിരുന്നു. കുറ്റവിമുക്തനായ ആശ്വാസത്തോടെ, പിരിമുറുക്കങ്ങൾ മാറി വീട്ടിലേക്കെത്തിയതായിരുന്നു ദിലീപ്.
ഗേറ്റ് കടന്ന് കയറി വരുമ്പോൾ മകൾ ഓടിയെത്തി. മകളെ വാരിയെടുത്ത് അകത്ത് കയറുന്ന സമയത്ത് ഭാര്യ കാവ്യ മാധവൻ ദിലീപിനെ ചേർത്ത് പിടിച്ചു. കുടുംബാംഗങ്ങൾ ഓരോരുത്തരും അടുത്തേക്ക് എത്തി സന്തോഷം പങ്കിട്ടു.
കോടതിയുടെ വിധിക്ക് ശേഷമുണ്ടായ ആദ്യ നീക്കമായി ദിലീപ് അഭിഭാഷകൻ രാമൻ പിള്ളയുടെ വീട്ടിലെത്തി അദ്ദേഹത്തിന് നന്ദി അറിയിച്ചു. തുടർന്ന് ആലുവയിലെ വീട്ടിലെത്തിയ ദിലീപിനെ കുടുംബവും ആരാധകരും ചേർന്ന് സ്വീകരിച്ചു. വീടിന് പുറത്ത് ആരാധകർ കേക്ക് മുറിച്ചും ആവേശം പങ്കുവെച്ചും ആഘോഷിച്ചു.
കോടതിമുറിയിൽ വിധി കേട്ട ശേഷം ദിലീപ് നേരെ അഭിഭാഷകന്റെ വീട്ടിലേക്കായിരുന്നു പോയത്, നന്ദി അറിയിക്കാൻ.
