ട്രംപ്: “ഫിഫ ലോകകപ്പ് ട്രോഫി തിരിച്ചുതരില്ല” – വൈറ്റ് ഹൗസിൽ രസകരമായ സംഭവം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ട്രോഫി കൈയില്‍ കൊടുത്തപ്പോള്‍ “ഇനി തിരിച്ചുതരില്ല”െന്ന് തമാശയായി പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ കണ്ടപ്പോഴായിരുന്നു സംഭവം.

2026-ലെ ലോകകപ്പ് നറുക്കെടുപ്പ് വാഷിങ്ടണിലെ ജോണ്‍ എഫ്. കെന്നഡി സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സിലായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിനാണ് നറുക്കെടുപ്പ് നടക്കുക. യുഎസ്, കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പില്‍ 48 ടീമുകളും 104 മത്സരങ്ങളും ഉണ്ടായിരിക്കും.

ട്രംപും ഇന്‍ഫാന്റിനോയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ ഇന്‍ഫാന്റിനോ ട്രോഫി കൈമാറി. അത് ഏറ്റുവാങ്ങിയ ട്രംപ് “ഇത് ഞാന്‍ വെച്ചോട്ടെ” എന്ന് ചിരിയോടെ ചോദിച്ചു. കെന്നഡി സെന്ററിനെ ട്രംപ്/കെന്നഡി സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് 30 ബില്യണ്‍ ഡോളറിലധികം വരുമാനം നല്‍കുമെന്നും 1.85 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് അറിയിച്ചു.

malayalampulse

malayalampulse