ഫരീദാബാദ്: ഫരീദാബാദിലെ ഗ്രീൻ ഫീൽഡ് കോളനിയിൽ എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ച് ദാരുണ ദുരന്തം. ഒരേ കുടുംബത്തിലെ മൂന്ന് പേരും വളർത്തുനായയും മരണപ്പെട്ടു.
മരിച്ചവർ സച്ചിൻ കപൂർ (49), ഭാര്യ റിങ്കു കപൂർ (48), മകൾ സുജ്ജയ്ന്‍ (13) എന്നിവരാണ്. കുടുംബത്തിലെ വളർത്തുനായയും മരണംവരിച്ചവരുടെ കൂട്ടത്തിൽപ്പെട്ടു.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. നാലുനിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ എസി കംപ്രസർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഉണ്ടായ പുകയും വിഷവാതകവും മൂലം രണ്ടാം നിലയിൽ താമസിക്കുന്ന കപൂർ കുടുംബം അപകടത്തിൽപ്പെട്ടു. ഒന്നാം നിലയിൽ ആരും താമസിച്ചിരുന്നില്ല.
ഒരു മുറിയിൽ ഉറങ്ങിക്കിടന്ന ദമ്പതികളും മകളും ശ്വാസംമുട്ടിയാണ് മരിച്ചത്. കുടുംബം ടെറസിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ പൂട്ടിയ നിലയിലായിരുന്നതായാണ് വിവരം.
മറ്റൊരു മുറിയിലുണ്ടായിരുന്ന മകൻ ആര്യൻ കപൂർ (24) അസ്വസ്ഥത അനുഭവപ്പെട്ടതോടെ ജനലിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
“വലിയ സ്‌ഫോടന ശബ്ദം കേട്ടപ്പോഴാണ് തങ്ങൾ ഉണർന്നത്” എന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
