ന്യൂസ് ഡെസ്ക്: ഫിഫ ആദ്യമായി ഏര്‍പ്പെടുത്തിയ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ് ലഭിച്ചത്. വാഷിംഗ്ടണിലെ കെന്നഡി സെന്ററില്‍ നടന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് പുരസ്‌കാരം ട്രംപിന് കൈമാറിയത്. ഇസ്രയേല്‍-ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താന്‍ നടത്തിയ ഇടപെടലുകള്‍ക്ക് ട്രംപ് അര്‍ഹനാണെന്ന് ഇന്‍ഫന്റീനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതേ അടിസ്ഥാനത്തിലാണ് പുരസ്‌കാര തീരുമാനവും നടന്നത്.
ട്രംപ് ഈ പുരസ്‌കാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമെന്നും പ്രതികരിച്ചു. അതേസമയം സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതുകൊണ്ടാണ് ചോദിച്ചു വാങ്ങിയ ബദല്‍ പുരസ്‌കാരമെന്ന വിമര്‍ശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നു.
ചടങ്ങില്‍ കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും മെക്‌സിക്കോയുടെ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോവും പങ്കെടുത്തു.
2026-ലെ ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി 16 നഗരങ്ങളിലെ വേദികളിലാണ് നടക്കുക. 104 മത്സരങ്ങൾ നടക്കും. മെക്‌സിക്കോ–ദക്ഷിണാഫ്രിക്ക മത്സരമാണ് കിക്ക് ഓഫ്. ആദ്യ മത്സരം അസ്‌റ്റെക സ്റ്റേഡിയത്തിൽ നടക്കും.
ഫിഫ ആദ്യമായി ഏര്‍പ്പെടുത്തിയ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ് ലഭിച്ചത്. വാഷിംഗ്ടണിലെ കെന്നഡി സെന്ററില്‍ നടന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.