സി.പി.ഐ.എം രാഷ്ട്രീയമായി പരാജയപ്പെട്ടു; മുഖ്യമന്ത്രിയുടെ മൂന്നാം ഊഴം സ്വപ്നം വിഫലമാകുന്നു: ജി സുധാകരൻ

ആലപ്പുഴ: സി.പി.ഐ.എം നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ ജി സുധാകരൻ, പാർട്ടി രാഷ്ട്രീയമായി പരാജയപ്പെട്ടതായി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ന്റെ മൂന്നാം ഊഴ സ്വപ്നം വിഫലമാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ആറ് പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം പ്രവർത്തിച്ചിട്ടും സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് സുധാകരൻ വ്യക്തമാക്കി. അഴിമതിക്കും ക്രിമിനൽ-മാഫിയാ രാഷ്ട്രീയത്തിനുമെതിരായ നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് നേതൃത്വത്തിനെതിരെ സത്യവിരുദ്ധ പ്രചരണങ്ങൾ നടത്തുന്നതായി ആരോപിച്ച അദ്ദേഹം, ജനങ്ങളിൽ ഇത്തരം പ്രചാരണങ്ങൾക്ക് സ്വാധീനം ഇല്ലെന്നും വ്യക്തമാക്കി. മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പിന്തുണ നൽകുന്നുവെന്നും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സി.പി.ഐ.എം ഉൾപ്പെടെ ഇടതുപക്ഷത്തിൽ നിന്നുള്ള നിരവധി പ്രവർത്തകരും വോട്ടർമാരും തനിക്കുവേണ്ടി രംഗത്ത് എത്തിയിട്ടുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടു. ഈ പോരാട്ടം കുപ്രചരണങ്ങൾക്കും ഭീഷണി രാഷ്ട്രീയത്തിനുമെതിരായ ചരിത്രപരമായ പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

malayalampulse

malayalampulse