പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.
എന്നാൽ പ്രതിപക്ഷവും ബിജെപിയും സംഗമം ബഹിഷ്കരിച്ചപ്പോൾ, തമിഴ്നാട് സർക്കാർ മാത്രമാണ് ക്ഷണം സ്വീകരിച്ചത്. തമിഴ്നാട് മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവർ പങ്കെടുക്കും.
പ്രതിപക്ഷ ആരോപണം:
ശബരിമലയിലെ നാലു കിലോ സ്വർണ്ണം അടിച്ച് മാറ്റിയ പാപം തീർക്കാനാണ് സംഗമം സംഘടിപ്പിക്കുന്നതെന്നു വി.ഡി. സതീശനും കെ.സി. വേണുഗോപാലും ആരോപിച്ചു. ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരനും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായുള്ള പരിപാടിയാണിതെന്ന് ചൂണ്ടിക്കാട്ടി.
വിവാദങ്ങൾക്കിടയിലും:
വിദേശത്ത് നിന്നെത്തുന്നവർ കൂടുതലും വിദേശപൗരത്വം നേടിയ മലയാളികൾ പന്തളം കൊട്ടാരം പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും എൻ.എസ്.എസ്. പ്രതിനിധികളുടെ സാന്നിധ്യം സർക്കാരിന് ആശ്വാസം പ്രതീക്ഷിച്ചതുപോലെ മറ്റു സംസ്ഥാനങ്ങളോ കേന്ദ്ര മന്ത്രിമാരോ എത്തിയിട്ടില്ല
ചുരുക്കത്തിൽ, ആഗോള സംഗമം പേരിൽ മാത്രമായോ, അല്ലെങ്കിൽ നിക്ഷേപ സമ്മേളനമായി മാറുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
