തൃശ്ശൂർ:
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ താൻ ഒരിക്കലും തയ്യാറല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. “അയ്യപ്പ സംഗമത്തെക്കുറിച്ച് അറിയിക്കേണ്ടത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല? അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുമുണ്ട്,” – സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്റെ പിന്തുണ ലഭിച്ചു. ശബരിമലയുടെ വികസനമാണ് സംഗമത്തിന്റെ ഏക ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് നേരിട്ട് വിശദീകരിച്ചതിനെത്തുടർന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പിന്തുണ പ്രഖ്യാപിച്ചു.
“യുവതി പ്രവേശനത്തിൽ ഇപ്പോൾ വിവാദം വേണ്ട. സുപ്രീം കോടതി തന്നെ അന്തിമമായി തീരുമാനിക്കട്ടെ,” – പുന്നല ശ്രീകുമാർ വ്യക്തമാക്കി.
ശബരിമലയുടെ പവിത്രതയെ ബാധിക്കാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കു മാത്രമാണ് പിന്തുണയെന്ന് എൻഎസ്എസും വ്യക്തമാക്കി. അതേസമയം, യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എൻഡിപിയും രംഗത്തെത്തി.
👉 ഈ മാസം 20-ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്.
