തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താൻ സര്‍ക്കാര്‍ ഒരുങ്ങുന്നു. കോഴിക്കോടോ കൊച്ചിയിലോ വേദി തീരുമാനിക്കുമെന്ന് സൂചന. വളരെ പെട്ടെന്ന് അയ്യപ്പ സംഗമം പ്രഖ്യാപിച്ചതുപോലെ തന്നെയാണ് ന്യൂനപക്ഷ സംഗമം സംബന്ധിച്ച വാര്‍ത്തകളും പുറത്തുവരുന്നത്.
അയ്യപ്പ സംഗമത്തെതിരെ ഉയർന്ന വിമര്‍ശനങ്ങളെ ചെറുക്കാനാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. “വിഷന്‍ 2031” എന്ന പേരിലാണ് ന്യൂനപക്ഷ വകുപ്പ് സംഗമം സംഘടിപ്പിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളുള്‍പ്പെടെ വിവിധ മത-സാംസ്കാരിക വിഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 1500 പേര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്നങ്ങള്‍, വികസന ആവശ്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനുള്ള വേദിയായിരിക്കും സംഗമം. വേദിയും ക്ഷണിതാക്കളുടെയും അന്തിമ പട്ടികയും ഉടന്‍ തീരുമാനിക്കും.
