ഹമാസ് മോഡൽ ഡ്രോണ്‍ ആക്രമണം; തുര്‍ക്കിയിലും മാലദ്വീപിലും യാത്ര — വൈറ്റ് കോളര്‍ മൊഡ്യൂളിന്റെ ഭീകര ഗൂഢാലോചന വെളിപ്പെടുത്തി എൻഐഎ

ന്യൂഡല്‍ഹി: ചെങ്കോട്ട കാർബോംബ് സ്‌ഫോടനത്തിന് പിന്നിലെ വൈറ്റ് കോളര്‍ ഭീകര മൊഡ്യൂൾ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണമാണ് എന്നതാണ് എൻഐഎയുടെ പുതിയ വെളിപ്പെടുത്തൽ. അത്യാധുനിക ഡ്രോണുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് തിരക്കേറിയ സ്ഥലങ്ങളിൽ പ്രവർത്തിപ്പിക്കുന്നതായിരുന്നു ലക്ഷ്യം. പരമാവധി നാശനഷ്ടം ഉണ്ടാക്കാൻ ചെറിയ റോക്കറ്റുകൾ സ്വയം നിർമ്മിക്കാൻ ശ്രമങ്ങളും നടത്തിയതായി എൻഐഎ പറയുന്നു.

2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രയേലിനെതിരേ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ നിന്നാണ് ഭീകരർ മാതൃക എടുത്തതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.

ഡ്രോൺ-റോക്കറ്റ് സാങ്കേതിക പിന്തുണയിൽ കശ്മീർ സ്വദേശിക്ക് പങ്ക്

ഇന്നലെ അറസ്റ്റ് ചെയ്ത കശ്മീർ സ്വദേശി ജസീര്‍ ബീലാല്‍ വാണി, ഡ്രോണുകൾ റോക്കറ്റാക്രമണത്തിന് അനുയോജ്യമാക്കുന്നതിന് സാങ്കേതിക സഹായം നൽകിയതായാണ് എൻഐഎയുടെ കണ്ടെത്തൽ. വൈറ്റ് കോളർ മൊഡ്യൂളിന്റെ ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.

ബോംബ് ട്രിഗറിൽ പങ്കുണ്ടോ? – ഉമർ നബി സംശയവിധേയൻ

ചാവേറ പ്രദേശത്തുള്ള ഉമർ നബി ഷൂസിലായിരുന്നു ട്രിഗർ ഘടിപ്പിച്ച് സ്‌ഫോടനം നടത്താനുള്ള ശ്രമം നടന്നതെന്നാണ് എൻഐഎയുടെ സംശയം.

ലഷ്‌കർ ബന്ധം; വിദേശയാത്രകൾ– വനിതാ ഡോക്ടർ ഷഹീൻൻ്റെ പങ്ക്

അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിന്‍ ഭീകര സംഘടനയായ ലഷ്‌കർ-എ-തയ്ബയുമായി ബന്ധമുണ്ടെന്ന് എൻഐഎ സ്ഥിരീകരിച്ചു.

രണ്ടുവർഷം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു തുര്‍ക്കി, മാലദ്വീപ് യാത്രകളും നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി ഈ വിദേശയാത്രകൾ ഭീകര ബന്ധങ്ങളുടെ ഭാഗമായിരുന്നുവോ എന്ന് പരിശോധന തുടരുന്നു.

രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ വൻനാശനഷ്ടം സൃഷ്ടിക്കുകയെന്നായിരുന്നു ഭീകരരുടെ ലക്ഷ്യം എന്ന് എൻഐഎ വിലയിരുത്തുന്നു.

malayalampulse

malayalampulse