ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; പാലങ്ങൾ ഒലിച്ചുപോയി, റോഡുകൾ അടച്ചു

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയം വ്യാപക നാശം വിതച്ചു. ഷിംല, ലാഹോൾ–സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിട്ടുണ്ട്. സത്ലജ് നദിക്ക് കുറുകെയുള്ള ഒരു പാലം വെള്ളത്തിൽ മുങ്ങി.

പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്റെ നേതൃത്വത്തിൽ എത്തിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

പ്രളയത്തെ തുടർന്ന് രണ്ട് ദേശീയപാതകൾ ഉൾപ്പെടെ 300-ലധികം റോഡുകൾ ഗതാഗതത്തിന് അടച്ചിട്ടിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

malayalampulse

malayalampulse