കൊച്ചി: നടി ഹണി റോസ്ന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് കേരള ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖകള്‍ ഒന്നിച്ചാണ് ആവശ്യപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നല്‍കിയില്ലെന്നുമായിരുന്നു ജിഎസ്ടി വകുപ്പിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്.
എന്നാല്‍, ഓരോ സാമ്പത്തിക വര്‍ഷത്തെയും നികുതി രേഖകള്‍ പ്രത്യേകം പ്രത്യേകം ആവശ്യപ്പെടേണ്ടതാണെന്നും, ഒന്നിച്ചുള്ള നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി ഉത്തരവോടെ ജിഎസ്ടി വകുപ്പിന്റെ നോട്ടീസ് റദ്ദായിരിക്കുകയാണ്.
