Related Posts
ബിഹാർ പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നവരിൽ തേജസ്വി അടക്കം പ്രമുഖർ
പട്‌ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് അൽപസമയത്തിനകം ആരംഭിക്കും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്…
അതിജീവനത്തിന്റെ തെരഞ്ഞെടുപ്പ്: ദുരന്തഭൂമിയിൽ ജനവിധി തേടി വയനാട് | മാഞ്ഞുപോയ മുണ്ടക്കൈ
വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ മറ്റൊരു തെരഞ്ഞെടുപ്പ് കാലം എത്തിയിരിക്കുന്നു. എന്നാൽ ഇത്തവണ ഇത് സാധാരണ തെരഞ്ഞെടുപ്പല്ല, അതിജീവനത്തിന്റെ തെരഞ്ഞെടുപ്പാണ്. മഹാദുരന്തം കവർന്നെടുത്ത മുണ്ടക്കൈ എന്ന വാർഡ് ഇന്ന് പഞ്ചായത്ത് ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. മുണ്ടക്കൈയും ചൂരൽമലയും ചേർന്ന് ഒറ്റ വാർഡായപ്പോൾ, നഷ്ടപ്പെട്ട വീടുകളുടെയും പ്രിയപ്പെട്ടവരുടെയും ഓർമ്മകളാണ് ഇവിടുത്തെ വോട്ടർമാർക്ക് മുന്നിൽ.
ആവേശമായിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്ലാതെ, നിശബ്ദമായ ഈ ദുരന്തഭൂമിയിൽ സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത് ഒരു നാടിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. ദുരന്തം അടർത്തിമാറ്റിയ മുണ്ടക്കൈക്കാരുടെ ജന്മനാട്ടിലെ അവസാനത്തെ തെരഞ്ഞെടുപ്പ് കൂടിയാകുമോ ഇത്? ഞങ്ങളുടെ പ്രത്യേക റിപ്പോർട്ട് കാണുക.
സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോണ്‍ഗ്രസില്‍; പള്ളിക്കല്‍ ഡിവിഷന്‍ തന്നെ നല്‍കും
പത്തനംതിട്ട: സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് തന്നെ ശ്രീനാദേവിക്ക്…
