ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽവെച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. മണിയാറൻകുടി സ്വദേശിനി വിജിയാണ് വീട്ടിൽ പ്രസവിച്ചത്.
ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഭർത്താവ് ജോൺസൺ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നാണ് വിവരം. വിശ്വാസപ്രകാരമാണ് ആശുപത്രിയിൽ ചികിത്സ തേടാതിരുന്നതെന്ന് പോലീസിന് ലഭിച്ച വിവരം.
സംഭവത്തെ തുടർന്ന് ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവം അറിഞ്ഞ് ഇടുക്കി പോലീസും വാഴത്തോപ്പിലെ ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി. തുടർന്ന് യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നവജാത ശിശുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
