ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ മുഴുവൻ വിനോദ സഞ്ചാരികളും സുരക്ഷിതർ

ഇടുക്കി: ആനച്ചാലിലെ സ്കൈ ഡൈനിങ്ങിൽ സാങ്കേതിക തകരാറിനെ തുടർന്ന് കുടുങ്ങിയ മുഴുവൻ വിനോദ സഞ്ചാരികളെയും സുരക്ഷിതമായി താഴെയിറക്കി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് പേർ രണ്ടുമണിക്കൂറിലധികം ആകാശത്തിൽ തങ്ങിനിന്നിരുന്നു.

ക്രെയിനിൽ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടസാഹചര്യങ്ങൾക്ക് കാരണമായത്.

കുടുങ്ങിയത് നാലു കുടുംബാംഗങ്ങളും ഒരു ജീവനക്കാരനുമാണ്.

രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വേഗത്തിൽ പ്രവർത്തിച്ച ഫയർഫോഴ്സ് ടീം എല്ലാവരെയും സുരക്ഷിതമായി താഴെയിറക്കി.

ഇതേ സമയം, “കുടുങ്ങിക്കിടക്കുന്നവരെ അരമണിക്കൂറിനകം താഴെയിറക്കാനാകും,” എന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.

malayalampulse

malayalampulse