ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്കരിക്കാൻ ഇറാൻ; ഫെഡറേഷൻ പ്രസിഡന്റിന് യുഎസ് വിസ നിഷേധിച്ചതിന് പിന്നാലെ തീരുമാനം

തെഹ്റാൻ: 2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്കരിക്കാൻ ഇറാൻ തീരുമാനിച്ചു. ഡിസംബർ 5-ന് വാഷിംഗ്ടണിൽ വെച്ച് നടക്കാനിരിക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള വിസ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജിനും മറ്റും നിഷേധിച്ചതോടെയാണ് ഈ തീരുമാനം. ഇറാൻ സ്പോർട്സ് വെബ്സൈറ്റുകളാണ് വിവരം റിപ്പോർട്ട് ചെയ്തത്.

ഇറാനിയൻ പ്രതിനിധി സംഘത്തിലെ നാല് പേർക്ക് മാത്രമാണ് യുഎസ് വിസ അനുവദിച്ചത് എന്ന് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയോട് തീരുമാനം അറിയിച്ചിട്ടുണ്ടെന്നും ബഹിഷ്‌കരിക്കൽ “രാഷ്ട്രീയ പ്രേരിതമായ പ്രതികരണം” ആണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസും ഇറാനും തമ്മിലുള്ള നാല്പതാണ്ടിലേറെ നീണ്ടുനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾ കായികരംഗത്തും പ്രതിഫലിക്കുന്നതിനിടെയാണ് സംഭവം. 19 രാജ്യങ്ങളിലെ പൗരൻമാർക്ക് അമേരിക്കൻ പ്രവേശന നിരോധനം ഏർപ്പെടുത്തിയതിൽ ഇറാനും ഉൾപ്പെട്ടിരുന്നു എന്ന് ഡൊണാൾഡ് ട്രംപ് ജൂണിൽ പ്രഖ്യാപിച്ചതും വിവാദത്തെ ശക്തിപ്പെടുത്തി.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് ഇറാൻ നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.

malayalampulse

malayalampulse