കൊല്‍ക്കത്ത: ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Indian Super League (ഐഎസ്എല്‍) 12-ാം സീസണിന് നാളെ കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ Kerala Blasters FCയും നിലവിലെ ചാമ്പ്യന്‍മാരായ Mohun Bagan Super Giantയും തമ്മിലാണ് ഏറ്റുമുട്ടല്‍. വൈകിട്ട് അഞ്ച് മണിക്ക് കൊല്‍ക്കത്തയിലെ പ്രശസ്തമായ Salt Lake Stadium വേദിയാകും.
അടിമുടി മാറ്റങ്ങളുമായി പുതിയ സീസണിലേക്ക് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീം ഇതിനോടകം കൊല്‍ക്കത്തയില്‍ എത്തി. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇത്തവണത്തെ സീസണ്‍ ആരംഭിക്കുന്നത്. അതിനാല്‍ ആരാധകര്‍ക്കിടയില്‍ ആവേശം കൂടുതലാണ്.
ഇക്കുറി ടീമില്‍ വന്‍ അഴിച്ചുപണിയാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. അഞ്ച് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി. പുതിയ പരിശീലകനായ David Catalàയുടെ കീഴില്‍ കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് കൊമ്പന്മാര്‍ ഇറങ്ങുന്നത്.
അതേസമയം, സൂപ്പര്‍ താരങ്ങളായ Adrián Lunaയും Noah Sadaouiയും ഉദ്ഘാടന മത്സരത്തില്‍ ഇല്ലെന്നത് ആരാധകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും പുതിയ താരങ്ങളുടെ കരുത്തില്‍ മികച്ച തുടക്കം കുറിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.
ജയത്തോടെ സീസണ്‍ ആരംഭിക്കാനാണ് ഇരു ടീമുകളും ശ്രമിക്കുക. പുതിയ മാറ്റങ്ങളുമായി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഈ സീസണ്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
